വിവാഹാഭ്യാർത്ഥന നിരസിക്കുന്ന ആണുങ്ങൾക്ക് പിഴ! ഫെബ്രുവരി 29ന്റെ വിശേഷങ്ങൾ അറിയാം

നാല് വർഷത്തിലൊരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഫെബ്രുവരി 29ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്നാണ് കല്യാണം കഴിക്കാത്തവരുടെ അഥവാ അവിവാഹിതരുടെ ദിനം (ബാച്ചിലേഴ്‌സ് ഡേ). ലോകത്തിലെ വിവാഹം കഴിക്കാത്ത ആളുകൾക്കെല്ലാം ഈ ദിനം ആഘോഷിക്കാം.
Read Also: എന്തുകൊണ്ടാണ് ഫെബ്രുവരിയിൽ മാത്രം 30 ദിവസം ഇല്ലാത്തത് ? [24 Explainer]
യൂറോപ്പിൽ ഫെബ്രുവരി 29ന് സ്ത്രീയുടെ വിവാഹാഭ്യർത്ഥന നിരസിക്കുന്ന യുവാവ് ഉടുപ്പോ പണമോ പിഴയായി നൽകേണ്ടി വരുന്ന ആചാരം വരെയുണ്ടായിരുന്നു. ചില ഉന്നത കുടുംബങ്ങളിൽ പിഴ നൽകേണ്ടി വന്നിരുന്നത് 12 കൈയുറകളായിരുന്നു. വിവാഹ മോതിരം അണിയാൻ കഴിയാത്തതിന്റെ നാണക്കേട് മറക്കാനാണ് യുവതികൾക്ക് കൈയുറകൾ നൽകിയിരുന്നത്. ചില രാജ്യങ്ങളിലും സ്ത്രീകൾക്ക് പുരുഷന്മാരോട് വിവാഹാഭ്യർത്ഥന നടത്താനും ഫെബ്രുവരി 29നാണ് അവസരമൊരുക്കിയിരുന്നത്.
കൂടാതെ സകോട്ട്‌ലണ്ടിൽ ഫെബ്രുവരി 29ന് ജനിക്കുന്നത് ദുശ്ശകുനമായാണ് കണക്കാക്കിയിരുന്നത്. കൂടാതെ അധി വർഷത്തിൽ വിവാഹം ചെയ്യുന്നത് ദോഷകരമാണെന്ന് ഗ്രീക്കുകാർ വിശ്വസിക്കുന്നു. പ്രത്യേകിച്ചും ഫെബ്രുവരി 29ന് വിവാഹം കഴിക്കുന്നത്. മൂന്ന് തലമുറയിൽ പെട്ട ആളുകൾ ഫെബ്രുവരി 29ന് പിറന്നതിനാൽ ഗിന്നസ് റെക്കോഡിട്ട കുടുംബങ്ങൾ വരെയുണ്ട്. (timeanddate.com)
ഭൂമി സൂര്യനെ ഒരു തവണ ഭ്രമണം ചെയ്യാനെടുക്കുന്ന സമയമാണ് 365.24 ദിവസം. ഒരു വർഷം 365 ദിവസമായാണല്ലോ കണക്ക് കൂട്ടുന്നത്. അപ്പോൾ ഈ 0.24 ദിവസം നാല് വർഷം കൂടുമ്പോൾ കൂട്ടിച്ചേർത്ത് ഒരു ദിവസം കൂടി, അഥവാ ഫെബ്രുവരി 29 കൂടി ഉണ്ടാകും. നാല് എന്ന അക്കം കൊണ്ട് ഹരിക്കാൻ പറ്റുന്ന വർഷങ്ങളിലാണ് 29 ദിവസങ്ങൾ ഫെബ്രുവരിക്കുണ്ടാകുക.
ഇന്ന് ഗൂഗിളിന്റെ ഡൂഡിലും ഫെബ്രുവരി 29നെ ആഘോഷിക്കുകയാണ്. പച്ചയും മഞ്ഞയും റോസും നിറങ്ങളിൽ രസകരമായ ഡൂഡിലാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.
february 29, leap year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here