Advertisement

കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം തുടരും

February 29, 2020
1 minute Read

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതല്‍ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായാല്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് ആരംഭിക്കും. അടച്ചിട്ട മുറിയില്‍ ആണ് കോടതി വാദം കേള്‍ക്കുന്നത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

ഇതില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ബലാത്സംഗക്കേസ് ആയതിനാല്‍ വിടുതല്‍ അംഗീകരിക്കാനാവില്ലെന്ന വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കും. കഴിഞ്ഞ നാലു തവണ കേസ് പരിഗണിച്ചപ്പോഴും ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

Story Highlights: Franco mulakkal,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top