Advertisement

സിറിയ-തുര്‍ക്കി സംഘര്‍ഷം രൂക്ഷമായതോടെ ഇദ്‌ലിബ് പ്രവിശ്യയില്‍ നിന്ന് വ്യാപക പലായനം

February 29, 2020
1 minute Read

വടക്ക് പടിഞ്ഞാറന്‍ സിറിയന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ നിന്നുള്ള കുടിയേറ്റത്തെ മനുഷ്യ നിര്‍മിത ഭയാനകമായ കാഴ്ച എന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏതാണ്ട് പത്ത് ലക്ഷം സിറിയക്കാരാണ് ഇവിടെ നിന്ന് അഭയാര്‍ത്ഥികളായി പലായനം ചെയ്തത്. മേഖലയില്‍ തുര്‍ക്കി സൈന്യത്തിന്റെ പിന്തുണയോടെ വിമതസംഘവും റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം ശക്തമായ പോരാട്ടം തുടരുകയാണ്.

ഇന്നലെ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ യൂറോപ്പിലേക്ക് തങ്ങളുടെ രാജ്യം വഴി പലായനം നടത്തുന്നവരെ ഇനി തടയില്ലെന്ന് തുര്‍ക്കി പ്രഖ്യാപിച്ചു. നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളുമായി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ തുര്‍ക്കി അതിര്‍ത്തികള്‍ വഴിയുള്ള പലായനം തടഞ്ഞിരുന്നു. എന്നാല്‍ സിറിയന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ പുതിയ നടപടി. ഇതിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഫോണില്‍ സംഭാഷണം നടത്തി. മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇരു നേതാക്കളും ഉന്നതതല യോഗം ചേരും എന്നാണ് റിപ്പോര്‍ട്ട്.

Story Highlghts- Widespread migrations, Syria-Turkish conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top