Advertisement

അവാർഡ് നൽകുന്നതിൽ സ്വജനപക്ഷപാതം; കമലിനും ബീനാ പോളിനുമെതിരെ പരാതി

March 1, 2020
1 minute Read

കമലിനും ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി. ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ‘മൈക്ക്’ ആണ് പരാതി നൽകിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ വേണ്ടപ്പെട്ടവരെ മാത്രം പരിഗണിക്കുന്നുവെന്നാണ് പരാതി.

ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ചിത്രങ്ങൾക്ക് അവാർഡ് നൽകാൻ കമലും ബീനാ പോളും ഇടപെട്ടു. പോയവർഷം കാർബൺ, ആമി എന്നീ ചിത്രങ്ങൾക്ക് അവാർഡ് ലഭിച്ചത് ഇത്തരം ഇടപെടലിലൂടെയാണ്. ഈ നീക്കം ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും മൈക്ക് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ കാർബൺ ആറ് അവാർഡുകളാണ് നേടിയത്. ഈ ചിത്രം സംവിധാനം ചെയ്തത് ബീനാ പോളിന്റെ ഭർത്താവ് വേണുവായിരുന്നു. കാർബണിന് അവാർഡ് കിട്ടാൻ ബീനാ പോൾ ഇടപെട്ടുവെന്നാണ് ആരോപണം. മാധവിക്കുട്ടിയുടെ കഥ പറഞ്ഞ ആമിക്ക് രണ്ട് അവാർഡുകളാണ് ലഭിച്ചത്. കമൽ ഇടപെട്ടാണ് ആമിക്ക് അവാർഡ് ലഭിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറിയിൽ ആരെയെല്ലാമാണ് അംഗങ്ങളായി ഉൾപ്പെടുത്തേണ്ടതെന്ന നിർദേശം സാംസ്‌കാരിക വകുപ്പിന് കൈമാറുന്ന ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോർഡ് മെമ്പർമാരാണ് കമലും ബീനാപോളും. അതുകൊണ്ടുതന്നെ കമലിന്റേയും ബീനാ പോളിന്റെയും ഇടപെടൽ ഇവിടെ വ്യക്തമാണെന്നും മൈക്ക് പരാതിയിൽ കൂട്ടിച്ചേർത്തു.

story highlights- beena paul, kamal, mike, state award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top