അയോധ്യ രാമക്ഷേത്ര നിർമാണം; 67 എക്കറിൽ 270 അടി ഉയരത്തിൽ യാഥാർത്ഥ്യമാകും

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് നാഗര ശൈലിയിൽ. 67 എക്കറിൽ 270 അടി ഉയരത്തിൽ നിർമിക്കുന്ന ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട എഞ്ചിനിയറിംഗ് സ്ഥാപനമായ എൽ ആന്‍ഡ് ടിക്ക് ആകും സൗജന്യമായി നിർമിക്കുക. ക്ഷേത്ര നിർമാണത്തിനായി രൂപികരിച്ച ട്രസ്റ്റ് തിരക്കിട്ട നടപടികളാണ് ക്ഷേത്ര നിർമാണം ആരംഭിക്കാൻ നടത്തുന്നത്. ക്ഷേത്രത്തിന്റെ ഡിസൈനിന്റെയും നിർമാണത്തിന്റെയും ചുമതല എൽ&ടിക്ക് നൽകാൻ തീരുമാനിച്ചു.
ഇന്ത്യയിലെ പ്രമുഖ എഞ്ചിയറിംഗ് സ്ഥാപനമായ എൽ ആന്‍ഡ് ടി സൗജന്യമായി ആണ് കരാർ ഏറ്റെടുക്കുക. ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന്റെ ഉയരം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിരുന്നു. ഇക്കാര്യത്തിൽ 270 അടി ഉയരം എന്ന തീരുമാനം ആണ് ഇപ്പോൾ കൈകൊണ്ടിരിക്കുന്നത്. 67 ഏക്കറിൽ ആകും ക്ഷേത്രനിർമാണം. അടുത്ത മാസം തന്നെ നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്യാനാണ് ധാരണ.
ഇത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ഈ ആഴ്ച ക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ യോഗം നടക്കും. നാഗര ശൈലിയിലുള്ള ക്ഷേത്രമാകും ഉയരുക. മുൻപ് നിലനിന്നിരുന്ന ക്ഷേത്രം നാഗര ശൈലിയിൽ ഉള്ളതായിരുന്നു. കാശിയിലെ വിശ്വനാഥ ക്ഷേത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതിൽ നാഗര ശൈലിയിൽ പണിതിട്ടുള്ള രാജ്യത്തെ പ്രധാന ആരാധനാലയം, ഒന്നിലധികം ശിക്കാരകളും വിശാലമായ മണ്ഡപവും അയോധ്യയിൽ ഉയരുന്ന ക്ഷേത്രത്തിൽ ഉണ്ടാകും. ക്ഷേത്രനിർമാണ ട്രസ്റ്റിന്റെ ഈ ആഴ്ച ചേരുന്ന യോഗം നിർമാണം സംബന്ധിച്ച വിവിധ വിഷയങ്ങളിൽ അന്തിമതീരുമാനം കൈകൊണ്ട് പ്രഖ്യാപിക്കും.
Story highlight: Ayodhya rama temple,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here