Advertisement

ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കൽ; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

March 1, 2020
1 minute Read

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാൻ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. ഇറാനിൽ കുടുങ്ങിയ, കേരളത്തിൽ നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനാണ് സർക്കാർ ഇടപെടൽ.

Read Also: ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ സർക്കാർ ഇടപെടൽ

നേരത്തെ, കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കുന്നതിനായി നോർക്കയെ ചുമതലപ്പെടുത്തിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭക്ഷണം ലഭ്യമാക്കിയെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തിരുവനന്തപുരത്ത് നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിയത്. ഇറാനിലെ അസലൂരിലെ മുറിയിലാണ് തൊഴിലാളികളുള്ളത്.

കോവിഡ് 19 ന്റെ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തിരിച്ചടിയായിരിക്കുന്നത്. പൊഴിയൂർ, മര്യനാട്, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്ന് പോയ 17 പേർ ഉൾപ്പെടെയാണ് കുടുങ്ങിയത്. പൊഴിയൂരിൽ നിന്ന് പന്ത്രണ്ടും വിഴിഞ്ഞത്ത് നിന്ന് നാലും മര്യനാട് നിന്ന് ഒരാളുമാണ് കുടുങ്ങിക്കിടക്കുന്നത്. നാല് മാസം മുമ്പാണ് ഇവർ ഇറാനിലേക്ക് പോയത്. മലയാളികളും തമിഴ്‌നാട്ടിൽ നിന്ന് ഉള്ളവരും അടക്കം നിരവധി പേർ ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നുണ്ട്. സ്‌പോൺസറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 

corona, corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top