കലാപകാരികള്‍ ജവാന്റെ വീടും തീവച്ച് ചാമ്പലാക്കി ; വിവാഹം നിശ്ചയിച്ച ജവാന് വീട് വച്ച് നല്‍കുമെന്ന് ബിഎസ്എഫ്

ഡല്‍ഹിയിലെ കലാപകാരികള്‍ ബിഎസ്എഫ് ജവാന്റെ വീടും വെറുതെ വിട്ടില്ല. വീടിന് മുന്നില്‍ ബിഎസ്എഫ് സൈനികന്‍ എന്ന മുദ്രയുണ്ടായിട്ടും അക്രമികള്‍ വീട് തീവച്ച് ചാമ്പലാക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസിലെ അഞ്ചാം നമ്പര്‍ ഗലിയിലെ ബിഎസ്എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികള്‍ കത്തിച്ച് ചാമ്പലാക്കിയത്. മേയ് മാസത്തില്‍ മുഹമ്മദ് അനീസിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് കലാപത്തില്‍ ജവാന് വീട് നഷ്ടമായത്.
വിവരമറിഞ്ഞ് ബിഎസ്എഫ് മേധാവി വിവേക് ജോഹ്‌രി ഖജൂരി ഖാസിലെ അനീസിന്റെ വീട്ടിലെത്തി. പുതിയ വീട് ബിഎസ്എഫ് നിര്‍മിച്ച് നല്‍കുമെന്നും
ഇത് മുഹമ്മദ് അനീസിനുള്ള വിവാഹ സമ്മാനമാണെന്ന് ബിഎസ്എഫ് മേധാവി വിവേക് ജോഹ്‌രി പറഞ്ഞു. അനീസിന് അഞ്ച് ലക്ഷം രൂപയും ബിഎസ്എഫ് നല്‍കും. 2013 ലാണ് അനീസ് ബിഎസ്എഫില്‍ ചേര്‍ന്നത്. മൂന്ന് വര്‍ഷം കശ്മീരിലായിരുന്ന അനീസ് ഇപ്പോള്‍ ബംഗാള്‍-ഒഡിഷ അതിര്‍ത്തിയിലെ മാവോയിസ്റ്റ് ബാധിത മേഖലയിലാണ് ജോലിച്ചെയ്യുന്നത്.
Story Highlights- BSF Jawan Mohammed Anees, Khajuri Khas, northeast Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here