സൈനികരെ നാട്ടിലെത്തിക്കൽ; താലിബാനുമായി കരാർ ഒപ്പിട്ട് അമേരിക്ക

അമേരിക്കൻ സൈനികരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് താലിബാനുമായി കരാർ ഒപ്പിട്ടതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താൻ താലിബാൻ ദീർഘകാലമായി ശ്രമിക്കുകയായിരുന്നുവെന്നും ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു. അഫ്ഗാനിസ്താനിൽ കഴിഞ്ഞ 18 വർഷമായി അമേരിക്കൻ സൈനികർ കഠിനപ്രയത്‌നത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ഇനി സൈനികരെ നാട്ടിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ സമയമായി.
അഫ്ഗാനിൽ ഇനിയും മോശം കാര്യങ്ങളുണ്ടായാൽ അമേരിക്കൻ സൈന്യം വീണ്ടും തിരിച്ച് അവിടെയെത്തും. അധികം വൈകാതെ തന്നെ താലിബാൻ നേതാക്കളെ താൻ നേരിൽ കാണുമെന്നും ട്രംപ് അറിയിച്ചു. കരാർ അനുസരിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ നിന്ന് പൂർണമായും പിന്മാറും. 18 വർഷം നീണ്ടുനിന്ന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്.
us ,taliban, deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here