കോതമംഗലം പള്ളിതര്‍ക്കം: വിധി നടപ്പാക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍

കോതമംഗലം പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പള്ളി ഏറ്റെടുക്കുന്നതിനായുള്ള കര്‍മ പദ്ധതി സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി.
വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട് നല്‍കുന്ന എല്ലാ ഹര്‍ജികളും നിലവില്‍ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ എ എം ഷഫീക,് വി ജി അരുണ്‍ എന്നിവര്‍ നിര്‍ദേശം നല്‍കി.
Story Highlights: kothamangalam church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here