പുരസ്‌കാര തുക ഡൽഹി കലാപ ഇരകൾക്ക് നൽകി സീതാറാം യെച്ചൂരി

പുരസ്‌കാര തുകയായി ലഭിച്ച 50000 രൂപ ഡൽഹി കലാപ ഇരകൾക്ക് കൈമാറി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും സഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ടി പാർട്ടി രൂപീകരിച്ച ഡൽഹി സോളിഡാരിറ്റി ആൻഡ് റിലീഫ് കമ്മറ്റിക്കാണ് പണം കൈമാറിയത്. ഈ തുക കലാപത്തിൽ നഷ്ടം നേരിട്ടവർക്ക് വേണ്ടി ചെലവഴിക്കും. ജനുവരിയിലാണ് കെ മാധവൻ പുരസ്‌കാരവും തുകയും സീതാറാം യെച്ചൂരിക്ക് ലഭിച്ചത്.
ഡൽഹിയിൽ വിവിധയിടങ്ങളിൽ നടന്ന കലാപത്തിൽ 42പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കലാപത്തിൽ 25000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here