Advertisement

സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടർ ഉപയോഗിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഒരുങ്ങുന്ന വിദ്യാർത്ഥി മലപ്പുറത്ത്

March 2, 2020
1 minute Read

സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടർ ഉപയോഗിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ് മലപ്പുറം മങ്കട ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ടികെ ഹാറൂൺ കരീം. കംപ്യൂട്ടർ ഉപയോഗിച്ച് പരീക്ഷ എഴുതുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉത്തരവ് നേടിയാണ് കാഴ്ച ശക്തിയില്ലാത്ത ഈ മിടുക്കൻ പരീക്ഷയ്ക്ക് ഒരുങ്ങുന്നത്.

തനിക്ക് അർഹതപ്പെട്ട മാർക്ക് താൻ തന്നെ എഴുതി വാങ്ങുമെന്ന ഉറച്ച നിലപാടാണ് എസ്എസ്എൽസി പരീക്ഷ കമ്പ്യൂട്ടറിൽ എഴുതുന്ന ആദ്യ വിദ്യാർത്ഥി എന്ന നിലയിൽ ചരിത്രം സൃഷ്ടിക്കാൻ ഹാറൂണിന് വഴിയൊരുക്കിയത്. സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ഹാറൂൺ പരീക്ഷ എഴുതുന്നത്. കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി 25 സോഫ്റ്റ് വെയറുകളും മൊബൈൽ ആപ്പുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട് ഹാറൂൺ കരീം.

താൻ ബ്ലൈൻഡ് സ്‌കൂളുകൾക്ക് എതിരാണ്. ഒന്നാം ക്ലാസ് മുതൽ കാഴ്ച ഇല്ലാത്ത കുട്ടിയെ സാധാരണ സ്‌കൂളിൽ അയക്കുക. വേണ്ട പരിശീലനവും ടെക്‌നോളജിയും നൽകിയാൽ മതി. പിന്നീട് സമൂഹത്തിന് അവനെ ശ്രദ്ധിക്കേണ്ടി വരില്ല. മറിച്ച് ആ കുട്ടിക്ക് സമൂഹത്തിന് പല സംഭാവനകളും നൽകാൻ കഴിയുമെന്നും ഹാറൂൺ കരീം പറയുന്നു. ഹാറൂണിന്റെ വാക്കുകൾ കേട്ടാൽ മതി ഈ പ്രതിഭയുടെ അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസവും കാഴ്ചപ്പാടുകളും മനസിലാക്കാൻ. ഹാറൂൺ കരീം ജന്മനാ കാഴ്ചശക്തി ഇല്ലാത്തയാളാണ് . പക്ഷെ ആരുടെയും ഔദാര്യമെന്ന നിലയിലുള്ള സഹതാപം ഹാറൂണിന് വേണ്ട. പരിമിതികളുടെ ലോകമെന്ന് ആവർത്തിച്ച് കൂട്ടിലടക്കാനും ശ്രമിക്കേണ്ട. കാരണം ഹാറൂൺ സ്വപ്നങ്ങൾ ഓരോന്നായി കീഴടക്കുകയാണ്.

 

student using computer to write sslc exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top