Advertisement

കൊറോണ വൈറസ് വ്യാപനം മുതലെടുക്കുന്ന സൈബർ കുറ്റവാളികൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

March 3, 2020
1 minute Read

കൊറോണ വൈറസ് വ്യാപനം മുതലെടുക്കുന്ന സൈബർ കുറ്റവാളികൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ പേരിൽ സുരക്ഷാ നടപടികൾ വാഗ്ദാനം ചെയ്ത് ഇ മെയിലുകളോ ഫോൺ വിളികളോ, ടെക്സ്റ്റ് മെസേജുകളോ വന്നാൽ പരിസോധിക്കണമെന്നും ഇത്തരം മാർഗങ്ങൾ വഴി ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുകയുമാണ് ഈ സൈബർ കുറ്റവാളികൾ ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയെന്ന് പറഞ്ഞ് ആരെങ്കിലും ബന്ധപ്പെട്ടാൽ അയാളുടെ ആധികാരികത പരിശോധിക്കണമെന്നും http://www.who.int. എന്ന ഔദ്യോഗിക വെബ്സൈറ്റിലല്ലാതെ ഇത്തരം ആവശ്യങ്ങൾക്കായി മറ്റൊരു ലിങ്കുകളും സന്ദർശിക്കരുതെന്നും സംഘടന പറഞ്ഞു.

മുൻപ് സൈബർ സുരക്ഷാ സ്ഥാപനങ്ങളായ ചെക്ക് പോയിന്റ് റിസർച്ചും ക്വിക്ക് ഹീലും കോറോണ ഭീതി മുതലെടുക്കുന്ന സൈബർ തട്ടിപ്പുകാരെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പുറമേയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

3117 പേരാണ് കോറണ വൈറസ് ബാധ മൂലം ലോകത്താകെ മരിച്ചത്. ലോകത്ത് 90,000 ആളുകൾക്ക് കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top