Advertisement

പഠനത്തിനിടയിലും സോപ്പ് നിർമിച്ച് വിറ്റ് പണം കണ്ടെത്തി പ്ലസ്ടു വിദ്യാർത്ഥി അഖിൽ മാതൃകയാകുന്നു

March 4, 2020
1 minute Read

പഠനത്തിനിടെയും ചെറിയ അധ്വാനത്തിലൂടെ സമ്പാദിക്കുന്ന ഒരു വിദ്യാർത്ഥിയെ പരിചയപ്പെടാം. ഒഴിവുവേളകളിൽ സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് വരുമാനം കണ്ടെത്തുന്നു അഖിൽ എന്ന പ്ലസ് ടു വിദ്യാർത്ഥി. സ്‌കൂൾ ബാഗിൽ പുസ്തകങ്ങൾക്കൊപ്പം സോപ്പുകളും കൊണ്ടാണ് അഖിൽ എന്നും വീട്ടിൽ നിന്നിറങ്ങുന്നത്.

Read Also: സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

നഗരത്തിൽ നിന്ന് കുറച്ചകലെ തുടലി എന്ന ഗ്രാമത്തിലാണ് അഖിലിന്റെ വീട്. വലിയതുറ ഫിഷറീസ് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്വന്തമായി സോപ്പ് നിർമിച്ച് വിൽക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. സ്‌കൂൾ വിട്ടുകഴിഞ്ഞാൽ കൈയിൽ കരുതിയ ബാഗുമായി അഖിൽ ഇറങ്ങും. പിന്നീട് ബാഗിലുള്ള സോപ്പ് പാക്കറ്റുകൾ ആളുകൾക്ക് വിൽക്കുകയാണ് അഖിലിന്റെ ജോലി.

എവിടേയ്ക്കാണ് ഇനി എന്ന ചോദ്യത്തിന് നഗരം ഇങ്ങനെ വിശാലമായി കിടക്കുകയല്ലെ, എന്നതാണ് അഖിലിന്റെ മറുപടി. സോപ്പ്, സോപ്പ് പൊടി, ലോഷൻ എന്നീ സാധനങ്ങളാണ് ഉണ്ടാക്കി വിൽക്കുന്നത്. ഈ പണമാണ് ബസ് കൂലിക്കും പഠനത്തിനുമായി അഖിൽ ഉപയോഗിക്കുന്നത്. പഠനത്തിനിടയിലും ജോലി ചെയ്ത് പണം കണ്ടെത്തുന്ന അഖിലിന്റെ പ്രവൃത്തി അഭിനന്ദനീയമാണ്.

part time working student in tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top