ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ മരണം; കുൽദീപ് സെൻഗർ കുറ്റക്കാരനെന്ന് കോടതി

ഉന്നാവ് പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ മരണപ്പെട്ട കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗർ കുറ്റക്കാരനെന്ന് കോടതി. ഡൽഹി തീസ് ഹരാരി കോടതിയാണ് സെൻഗർ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിൽ ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാല് പേരെ വെറുതെ വിട്ടു.
സെൻഗറടക്കം 11 പേർക്കെതിരെയാണ് പെൺകുട്ടിയുടെ അച്ഛന്റെ മരണത്തിൽ കേസെടുത്തത്. നരഹത്യയ്ക്കാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർമാരെയും കോടതി വിമർശിച്ചു.
2018 ഏപ്രിൽ ഒമ്പതിനാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ പെൺകുട്ടിയുടെ പിതാവ് മരിച്ചത്. പിതാവിന്റെ മരണത്തിൽ സെൻഗറിന് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുൽദീപ് സെൻഗർ ശിക്ഷ അനുഭവിച്ചുവരികയാണ്. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട കേസിലും സെൻഗർ പ്രതിയാണ്.
story highlights- kuldeep singh sengar, unnao rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here