ദേഹത്ത് തുളച്ചുകയറിയ ഇരുമ്പ് തകിടുമായി നഗരത്തിലൂടെ അലയുകയാണ് ഒരു തെരുവ് നായ

ദേഹത്ത് തുളച്ചുകയറിയ ഇരുമ്പ് തകിടുമായി പത്തനംതിട്ട നഗരത്തിലൂടെ അലയുകയാണ് ഒരു തെരുവ് നായ. പിൻകാലിന് മുകളിലായി തുളച്ചു കയറിയ തകിട് എടുക്കാൻ പലരും ശ്രമിച്ചുവെങ്കിലും നായ ഓടി മറയുകയായിരുന്നു.
ഇതും ഒരു ജീവനാണ്. നമ്മളിൽ ആരോ ചെയ്ത ഒരു തെറ്റിന് വേദന തിന്ന് കഴിയുകയാണ് ഈ തെരുവുനായ. റോഡിൽ അലക്ഷ്യമായി ആരോ വലിച്ചെറിഞ്ഞ ഇരുമ്പ് തകിട് തുളച്ചു കയറിയത് ഈ നായയുടെ ശരീരത്തിലേക്കായിരുന്നു.
ശരീരത്തിലെ ഇരുമ്പ് തകിട് മാറ്റി പലരും നായയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകളെ കാണുമ്പോൾ ഓടി മറയുകയാണ് ഈ മിണ്ടാപ്രാണി. കാര്യമായ മുറിവായത് അതുകൊണ്ടുതന്നെ ഇത് പഴുത്തു തുടങ്ങിയിട്ടുണ്ട്. പലരും രക്ഷിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വിഫലമായി. നഗരസഭ അധികൃതരെയും മൃഗസംരക്ഷണ വകുപ്പിനേയും വിവരമറിയിച്ചതിനെത്തുടർന്ന് അവർ എത്തിയപ്പോഴേക്കും നായ ഓടി മറയുകയായിരുന്നു.
ഉപദ്രവിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എത്തി നായയെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
Story highlight: Pthanamthitta, street dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here