മകന് നീതി തേടി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി കോഴിക്കോട് ആത്മഹത്യ ചെയ്ത ജസ്പ്രീതിന്റെ കുടുംബം

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ ജസ്പ്രിത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ പ്രതിഷേധം കനക്കുന്നു. മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൂടുതൽ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കൾ രംഗത്ത്. മകന് നീതി തേടി മുഖ്യമന്ത്രിയെ സമീപിക്കാനാണ് ജസ്പ്രീതിന്റെ കുടുംബത്തിന്റെ നീക്കം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ജസ്പ്രീതിന്റെ കുടുംബം പരാതി നൽകിയേക്കും.
സ്ഥലം എംഎൽഎ എം. കെ മുനീർ വിഷയം നിയമ സഭയിൽ ഉന്നയിച്ചേക്കും. കോളജിനെതിരെ പിടിഎയും രംഗത്തെത്തി. തുടർച്ചയായി നാലാം ദിവസവും വിവിധ വിദ്യാർത്ഥി സംഘടനകൾ കോളജിലേക്ക് മാർച്ച് നടത്തും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോളജിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജസ്പ്രീതിന്റെ മരണത്തിൽ കോളജ് പ്രിൻസിപ്പലിനും അധികൃതർക്കുമെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആത്മഹത്യക്ക് കാരണം പരീക്ഷയെഴുതാൻ അനുവദിക്കാത്തതാണെന്നും പ്രിൻസിപ്പൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയണമെന്നും ജസ്പ്രീതിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
story highlights- suicide, juspreet singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here