Advertisement

ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം നാളെ

March 5, 2020
1 minute Read

ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം നാളെ. ആനക്കോട്ടയിലെ 25 ആനകൾ ഓട്ടത്തിൽ പങ്കെടുക്കും. ഗുരുവായൂർ ക്ഷേത്രാത്സവത്തിനു തുടക്കം കുറിച്ചുള്ള ആദ്യ ചടങ്ങാണ് ആനയോട്ടം.

നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ആനയോട്ടം നടക്കുക. നറുക്കിട്ടെടുത്ത 5 ആനകൾ മുൻനിരയിൽ ഓടും. മഞ്ചുള ആൽ പരിസരത്തു നിന്നും ക്ഷേത്രത്തിനകത്ത് ഓടി കയറി കൊടിമരം തൊടുന്ന ആനയാണ് വിജയിയാവുക. രാവിലെ 11 മണിക്ക് മുൻപായി ഓട്ടത്തിൽ പങ്കെടുക്കാനുള്ള 25 ഓളം ആനകളെ മഞ്ജുള ആൽ പരിസരത്ത് അണിനിരത്തും. ആനയോട്ടം സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വ്യക്തമാക്കി.

തുടർന്ന് വൈകുന്നേരം ക്ഷേത്രോത്സവത്തിന് കൊടിയേറും. പ്രസാദ ഊട്ടിനായി മൂന്നു പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. തെക്കേ പന്തലിൽ 1200 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവും വിധമാണ് സജ്ജീകരണങ്ങൾ. 10 ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉത്സവം മാർച്ച് 15ന് ആറാട്ടോടെയാണ് സമാപിക്കുക.

Story highlight: Guruvayoor aanayottam,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top