കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ സാധ്യത

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയേറുന്നു. സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന പി ജെ ജോസഫ് വിഭാഗത്തിന്റെ വാദം യുഡി എഫ് നേതൃത്വം അംഗീകരിച്ചു. ഇതോടെ ജോസഫ് വിഭാഗവും വിട്ടുവീഴ്ചക്ക് തയാറായി. സീറ്റ് ഏറ്റെടുക്കുന്നതില്‍ ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. കുട്ടനാട്ട് സീറ്റില്‍ അവകാശ വാദം തുടരുമ്പോഴും വിട്ടുവീഴ്ചക്കില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് പിജെ ജോസഫ് പിന്നോട്ട് പോയിട്ടുണ്ട്.
വിജയ സാധ്യതയെന്ന മാനദണ്ഡത്തിന് മുന്നിലാണ് ജോസഫ് വിട്ടുവീഴ്ചക്ക് തയാറായത് എന്നാണ് സൂചന.
സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം പൊതുതെരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് ജോസഫിന് നല്‍കും.
പാര്‍ട്ടിയുടെ അവകാശവാദങ്ങള്‍ നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പിജെ ജോസഫ് പ്രതികരിച്ചു.
ജോസ് കെ മാണിയുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ചര്‍ച്ചയും ഫലംകണ്ടു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാവില്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിരുന്നു.
Story Highlights- Congress, Kuttanad byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here