ബാറ്റിംഗും ക്യാപ്റ്റൻസിയും മാത്രമല്ല, രോഹിതിന് അഭിനയവും വഴങ്ങും; ഐപിഎൽ പ്രമോ വൈറൽ

ഐപിഎലിലേക്ക് ഇനി അധികം ദിവസങ്ങളില്ല. ഈ മാസം 29ന് ടി-20 പൂരം ആരംഭിക്കും. ലോക ക്രിക്കറ്റിലെ മിന്നും താരങ്ങൾ അണിനിരക്കുന്ന ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാണ് മുംബൈ ഇന്ത്യൻസ്. നാല് കിരീടങ്ങളാണ് മുംബൈയുടെ ഷോ കേസിൽ ഉള്ളത്. ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻ പട്ടം ലഭിച്ച ടീം എന്ന റെക്കോർഡ് മുംബൈ ഇന്ത്യൻസിൻ്റെ പേരിലാണുള്ളത്. നാല് തവണയും ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടീമിനെ നയിച്ചത്. ഇപ്പോഴിതാ ക്യാപ്റ്റൻസിക്കും ബാറ്റിംഗിനുമൊപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്ന് രോഹിത് തെളിയിച്ചിരിക്കുകയാണ്. ഐപിഎൽ പ്രമോ വീഡിയോയിലാണ് രോഹിത് അഭിനയിച്ച് തകർക്കുന്നത്. മുംബൈ ഇന്ത്യൻസും രോഹിത് ശർമ്മയും തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഒറ്റ അക്കങ്ങളിലെ വർഷങ്ങളിൽ കപ്പടിച്ച ശീലമാണ് രോഹിതിനും മുംബൈക്കും ഉള്ളത്. 2013 മുതൽ ഇടവിട്ട വർഷങ്ങളിൽ 2019 വരെയാണ് മുംബൈ ചാമ്പ്യന്മാരായത്. ഈ വർഷം ഒരട്ട അക്കമായതു കൊണ്ട് തന്നെ ചാമ്പ്യൻ പട്ടം ചൂടുമോ എന്ന മട്ടിൽ രസകരമായ പ്രമോ ആണ് രോഹിതും മുംബൈ ഇന്ത്യൻസും പങ്കുവച്ചിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ഐപിഎൽ എത്തുക. സമ്മാനത്തുകകളിൽ 50 ശതമാനത്തോളം കുറവുണ്ടായതാണ് ഏറെ ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ ഐപിഎൽ ഫ്രാഞ്ചസികൾ നൽകേണ്ട തുക വർധിപ്പിക്കുകയും ചെയ്തു. താര വായ്പയിൽ ഈ കൊല്ലം വിദേശ താരങ്ങളും ഉൾപ്പെടും. ഫ്രണ്ട് ഫൂട്ട് നോ ബോൾ വിളിക്കാനുള്ള ചുമതല തേർഡ് അമ്പയറിനു നൽകിയതാണ് മറ്റൊരു മാറ്റം.
Story Highlights: rohit sharma promo video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here