Advertisement

പ്രളയ ഫണ്ട് തട്ടിപ്പ് ; സിപിഐഎം കളമശേരി ഏരിയ കമ്മിറ്റി അന്വേഷണം ആരംഭിച്ചു

March 7, 2020
1 minute Read

കൊച്ചി കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പില്‍ സിപിഐഎം കളമശേരി ഏരിയ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. പാര്‍ട്ടിയിലെ പ്രാദേശിക വിഭാഗീയത മൂലം ഒരു വിഭാഗം സിപിഐഎം നേതാക്കളാണ് തട്ടിപ്പ് കേസിലെ പരാതിക്കാരനായ, ഗിരീഷ് ബാബുവിന് രേഖകള്‍ കൈമാറിയതെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ സൂചന ലഭിച്ചു.

ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ ലക്ഷ്യ വച്ചായിരുന്നു നീക്കമെന്നാണ് വിലയിരുത്തല്‍. സിപിഐഎം നേതാവ് എംഎം അന്‍വര്‍ ബോധപൂര്‍വം നടത്തിയ തട്ടിപ്പാണെന്ന് അയനാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി രാജമ്മ ട്വന്റിഫോറിനോട് പറഞ്ഞു. സക്കീര്‍ ഹുസൈന്‍ പണം നല്‍കാന്‍ പറഞ്ഞിട്ടില്ലെന്നും ബാങ്ക് സെക്രട്ടറി പറഞ്ഞു.

അതേസമയം, ബാങ്ക് സെക്രട്ടറിയേയടക്കം പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി അയനാട് സര്‍വീസ് സഹകരണ ബാങ്കിലേയ്ക്ക് മാര്‍ച്ച് നടത്തി. കേസിലെ മുഖ്യപ്രതി എംഎം അന്‍വര്‍ ഇപ്പോഴും ഒളിവിലാണ്.

Story Highlights- Flood fund fraud , CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top