മിന്നൽ പണിമുടക്ക് : 18 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ആരംഭിച്ചു

കെഎസ്ആർടിസി മിന്നൽപണിമുടക്കുമായി ബന്ധപ്പെട്ട് ഗതാഗതം തടസപ്പെടുത്തിയതിന് 18 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ആരംഭിച്ചു.
പെർമിറ്റ് ലംഘനം നടത്തി പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച സ്വകാര്യ ബസിന്റെ പെർമിറ്റും റദ്ദാക്കും. സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്ന് ഈ ബസ് 14 ൽ അധികം തവണ അമിത വേഗതയിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. തിരുവനന്തപുരം ആർടിഒ ഇവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.
മിന്നൽ പണിമുടക്ക് നടത്തിയ 140 ജീവനക്കാർക്ക് കെഎസ്ആർടിസി കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. 70 കണ്ടക്ടർമാർക്കും , 70 ഡ്രൈവർമാർക്കുമാണ് നോട്ടിസ് നൽകിയത്. കിഴക്കേകോട്ടയിൽ അലക്ഷ്യമായി ബസ് പാർക്ക് ചെയ്തു, സർവീസുകൾ മുടങ്ങി, യാത്രാ ക്ലേശം ഉണ്ടാക്കി, ഗതാഗത കുരുക്ക് മൂലം ഒരാൾ മരിക്കാൻ ഇടയായി, കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി തുടങ്ങിയവയാണ് കാരണം കാണിക്കൽ നോട്ടിസിൽ പറഞ്ഞിരിക്കുന്നത്. 7 ദിവസത്തിനുള്ളിൽ ജീവനക്കാർ മറുപടി നൽകണമെന്ന് നോട്ടിസിൽ പറയുന്നു.
Story Highlights- KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here