പൊതു വേദിയിൽ വിതുമ്പി നരേന്ദ്ര മോദി; വിഡിയോ കാണാം

പൊതുവേദിയിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂണിൽ നിന്നുള്ള സത്രീ മോദിയെ ദൈവത്തിനെ പോലെ കാണുന്നു എന്ന് വിശേഷിപ്പിച്ചപ്പോഴാണ് പ്രധാന നരേന്ദ്ര മോദി വിതുമ്പിയത്. പ്രധാന മന്ത്രി തല താഴ്ത്തി വിതുമ്പുന്നത് വിഡിയോയിൽ കാണാം.
ഡെറാഡൂൺ സ്വദേശിനി ദീപാ ഷായാണ് പ്രധാന മന്ത്രിയെ ദൈവത്തെപ്പോലെ കാണുന്നുവെന്ന് പറഞ്ഞത്. ജൻ ഔഷധി ദിവസിന്റെ ഭാഗമായി ജനങ്ങളോട് വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം ദീപാ ഷായ്ക്ക് ലഭിച്ചിരുന്നു. ഇവർക്ക് 2011ല്‍ പക്ഷാഘാതം വന്നിരുന്നു . ‘ഞാൻ ദൈവത്തെ കണ്ടിട്ടില്ല, പക്ഷേ നിങ്ങളിൽ ഞാൻ ദൈവത്തെ കണ്ടു’ മോദിയോട് ദീപ വിഡിയോ കോൺഫറൻസിൽ പറഞ്ഞു. ദീപയും ഇത് പറയുമ്പോൾ കരയുന്നുണ്ടായിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും തനൈ സഹായിച്ചവർക്കും ഒപ്പം ദീപ നന്ദി അറിയിച്ചു.
‘ഡോക്ടർമാർ തന്നോട് ഒരു വട്ടം തനിക്ക് ഭേദമായില്ലെന്ന് പറഞ്ഞു. എന്നാൽ നിങ്ങളുടെ ശബ്ദം കേട്ടത് മുതൽ എനിക്ക് ഭേദം തോന്നുന്നു’, ദീപ മോദിയോട് പറഞ്ഞു. മരുന്നുകളുടെ വില കുറച്ചതിന് പ്രധാന മന്ത്രിയോട് നന്ദി അറിയിച്ചു. വികാരാധീനനായ പ്രധാന മന്ത്രി ദീപാ ഷായോട് അവരുടെ ധൈര്യമാണ് അവരെ രക്ഷിച്ചതെന്ന് മറുപടി പറഞ്ഞു. മുൻപ് മരുന്നുകളുടെ കൂടിയ വില കാരണം താൻ ബുദ്ധിമുട്ടിലായിരുന്നെന്നും എന്നാലിപ്പോൾ വില കുറച്ചതിനാൽ തനിക്ക് ഇപ്പോൾ മാസം 3500 രൂപ കൂട്ടിവയ്ക്കാൻ സാധിക്കുന്നുണ്ടെന്നും ദീപ കൂട്ടിച്ചേർത്തു.
modi emotional dehradun woman god remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here