കാസർഗോട്ട് തോക്കും തിരകളും കണ്ടെത്തി

കാസർഗോഡ് തളങ്കരയിൽ തോക്കും തിരകളും കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപം ഹാഷിം സ്ട്രീറ്റിലെ ഓട വൃത്തിയാക്കുന്നതിനിടെയാണ് തുരുമ്പെടുത്ത് ദ്രവിച്ച തോക്കുകളും തിരകളും കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഓവുചാൽ വൃത്തിയാക്കുന്നതിനിടെ തമിഴ് നാട്ടിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളാണ് തോക്കും തിരകളും കണ്ടെത്തിയതായി പൊലീസിൽ വിവരം നൽകിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഓട വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് ആദ്യം തോക്കുകൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലായിരുന്നു.
തുടർന്ന് കാസർഗോഡ് ടൗൺ പൊലീസെത്തി തോക്കും തിരകളും കസ്റ്റഡിയിലെടുത്തു. ഒറ്റത്തവണ വെടിയുതിർക്കാൻ കഴിയുന്ന പിസ്റ്റൽ മാതൃകയിലുള്ള രണ്ട് നാടൻ തോക്കും ആറ് തിരകളുമാണ് കണ്ടെത്തിയത്.
കണ്ടെടുത്ത തോക്കിനും തിരകൾക്കും വർഷങ്ങളുടെ പഴക്കമുണ്ടൈന്നാണ് പ്രാഥമിക നിഗമനം. കാലപ്പഴക്കം കാരണം തോക്കുകൾ തുരുമ്പെടുത്തതിനാൽ ഇവയിൽ രേഖപ്പെടുത്തിയിട്ടുള്ള നിർമിച്ച കമ്പനിയുടെ പേരും വർഷവും അടക്കമുള്ള വിവരങ്ങൾ വ്യക്തമല്ല. ഇതിനായി ഫോറൻസിക് പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കാസർഗോഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
story highlights- pistol, bullets, kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here