Advertisement

കുട്ടനാട് സീറ്റ് ബിജെപി ഏറ്റെടുത്തേക്കും

March 8, 2020
1 minute Read

കുട്ടനാട് സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യത. മത്സരിക്കുന്ന കാര്യത്തില്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പം തുടരുന്നതിനാലാണ് സീറ്റ് തിരിച്ച് വാങ്ങാന്‍ ബിജെപി തീരുമാനം. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷമുള്ള എന്‍ഡിഎ യോഗം വിഷയം ചര്‍ച്ച ചെയ്യും.

കുട്ടനാട് സീറ്റ് ബിഡിജെഎസ് മത്സരിക്കും എന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ഗോപകുമാര്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാവുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് സൂചന. സുഭാഷ് വാസുവുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍. ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ നേതൃതലത്തില്‍ ഒരു പരിധിവരെ പരിഹരിച്ചെങ്കിലും താഴെത്തട്ടില്‍ അകല്‍ച്ച പൂര്‍ണമാണ്. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്തലും ബിഡിജെഎസിന് മറ്റൊരു പ്രതിസന്ധിയാവും.

അതേസമയം, സീറ്റ് ഏറ്റെടുക്കേണ്ടി വന്നാല്‍ മത്സരിക്കാന്‍ ബിജെപി സന്നദ്ധമാകുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബിഡിജെഎസ് നിലപാടറിഞ്ഞ ശേഷം മാത്രമേ സീറ്റ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ബിഡിജെഎസ് മാറി നിന്നാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നതില്‍ ബിജെപിയ്ക്കും ആശങ്കയുണ്ട്. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷമുള്ള എന്‍ഡിഎ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.

 

Story Highlights- Kuttanad byelection, bjp, bdjs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top