എഎന്‍ രാധാകൃഷ്ണന്‍ കോര്‍കമ്മിറ്റിയില്‍ ; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ സമവായ നീക്കം

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ സമവായ നീക്കം. ഭാരവാഹി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ത്തിയ പികെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാനായി പാര്‍ട്ടി ഘടനയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് എഎന്‍ രാധാകൃഷ്ണനെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കെ സുരേന്ദ്രന്‍ തയാറായിട്ടുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മാത്രമുള്ള പാര്‍ട്ടിയുടെ ഉന്നത ഫോറമാണ് കോര്‍ക്കമ്മിറ്റി. വൈസ് പ്രസിഡന്റായ എഎന്‍ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് നിലവിലെ സമവായ നീക്കം. ഇതോടെ ജനറല്‍ സെക്രട്ടറിയായി തുടരുന്ന എംടി രമേശും വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനുമടക്കം കോര്‍ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടാകും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് കൃഷ്ണദാസ് പക്ഷം നേരത്തെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ആര്‍എസ്എസും ബിജെപി കേന്ദ്ര നേതൃത്വവും ഇടപെട്ട് പ്രശ്‌നപരിഹാരം കണ്ടെത്തുകയായിരുന്നു.
എഎന്‍ രാധാകൃഷ്ണന് കൂടുതല്‍ പരിഗണന കിട്ടിയതോടെ എതിര്‍ചേരി അയഞ്ഞിട്ടുണ്ട്. അതേ സമയം, എഎന്‍ രാധാകൃഷ്ണനൊപ്പം ജനറല്‍ സെക്രട്ടറിസ്ഥാനത്ത് നിന്ന് വൈസ് പ്രസിഡന്റാക്കി മാറ്റിയ ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. ശോഭ സ്ഥാനത്ത് തുടരുമോ എന്നതില്‍ വ്യക്തതയില്ല. ശോഭ സുരേന്ദ്രന് ദേശീയ തലത്തില്‍ പദവി കിട്ടാനുള്ള സാധ്യതയും നിലവിലുണ്ട്.
Story Highlights- State Office bearers, BJP Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here