Advertisement

കൊറോണ; കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 9, 2020
1 minute Read

സംസ്ഥാനത്ത് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾക്ക് അടക്കം കളക്ടർ അവധി പ്രഖ്യാപിച്ചു. എയ്ഡഡ് അൺ എയ്ഡഡ് സ്‌കൂളുകൾ, പോളി ടെക്‌നിക്കുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി, ബോർഡ് പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ നേരത്തെ തന്നെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ അംഗനവാടി, പോളിടെക്‌നിക് കോളജ്, പ്രൊഫഷണൽ കോളജ്, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച വരെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടില്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്‌കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ പറഞ്ഞു.

 

corona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top