Advertisement

കൊവിഡ് 19 ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

March 9, 2020
1 minute Read

കൊവിഡ് 19 ല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. കരുതല്‍ നടപടികളും പരിശോധനകളും തുടരുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രാജ്യത്ത് 43 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിതീകരിച്ചത്. നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് ഒടുവില്‍ കൊവിഡ് 19 സ്ഥീരികരിച്ചത്.

ബംഗ്ലാദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ 17 നുള്ള ധാക്ക സന്ദര്‍ശനം റദ്ദാക്കി. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി ഇടപെടല്‍ ഊര്‍ജിതമാക്കിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഈ മാസം 29 ന് ആരംഭിക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ക്ക് മാറ്റമില്ലെന്ന് ബിസിസിഐ മേധാവി അറിയിച്ചു. വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രിയുമായി അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയിലെ മെട്രോകളും ബസുകളും അണുവിമുക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

52 പരിശോധനാ ലാബുകള്‍ രാജ്യത്ത് സജ്ജമാക്കി. ജമ്മു കശ്മീരിലെ സത്ത് വാര്‍, സര്‍വാല്‍ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഡല്‍ഹിക്കും ജമ്മുവിനും പിന്നാലെ ഉത്തരാഖണ്ഡിലും സര്‍ക്കാര്‍ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി.

 

 Story Highlights- Covid 19 Union Health Minister, coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top