ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; രവി പൂജാരിയെ ഏപ്രിൽ 27നുള്ളിൽ ഹാജരാക്കണം

ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ രവി പൂജാരിയെ അടുത്ത മാസം 27നുള്ളിൽ ഹാജരാക്കാൻ ഉത്തരവ്. കൊച്ചി സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പ്രൊഡക്ഷൻ വാറന്റിന് അപേക്ഷ നൽകിയിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ ഹാജരായേക്കും. നേരത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ രവി പൂജാരിയുടെ മൊഴി ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ശരി വച്ചിരുന്നു. കേരളാ പൊലീസിലെ ഉന്നതരായ രണ്ട് ഉദ്യോഗസ്ഥരുമായി ഹവാല ഇടപാടുണ്ടായിരുന്നുവെന്ന് രവി പൂജാരി വെളിപ്പെടുത്തിയെന്ന സൂചനയാണ് തച്ചങ്കരി നൽകിയത്. 2010ലും 2013ലും നടന്ന വെടിവയ്പിൽ ഈ ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. ശരിയായ രീതിയിലുള്ള അന്വേഷണം നടത്തുമെന്നും തച്ചങ്കരി പറഞ്ഞു. തച്ചങ്കരിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസുകാരുമായി ബന്ധപ്പെട്ട ഇടപാടിനെ കുറിച്ച് രവി പൂജാരി വെളിപ്പെടുത്തിയത്. ക്വട്ടേഷനിൽ ഇടനിലക്കാരായി നിന്നുകൊണ്ട് രണ്ട് ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ തട്ടിയെന്ന് രവി പൂജാരി പറഞ്ഞതായാണ് വിവരം.
Read Also: ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; രവി പൂജാരിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് നീക്കം
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ പ്രതിചേർക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയതായി രവി പൂജാരി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
ravi poojari, beauty parlor gunshot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here