Advertisement

കൊറോണ ഭീതി; പതിനാല് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി

March 10, 2020
1 minute Read

കൊറോണയെ തുടർന്നു പതിനാല് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി. എല്ലാ ജിസിസി രാജ്യങ്ങളും ലിസ്റ്റിൽ ഉൾപ്പെടും. സൌദിയിൽ കൊവിഡ് 19 കണ്ടെത്തിയവരുടെ എണ്ണം 15 ആയി.

യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ലെബനൻ, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, ഫ്രാൻസ്, ജർമനി, തുർക്കി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിനും ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുമാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. വിദേശികൾക്കും സ്വദേശികൾക്കും ഇത് ബാധകമായിരിക്കും. ഈ രാജ്യങ്ങൾ സന്ദർശിച്ചവർ 14 ദിവസങ്ങൾക്കുളിൽ സൗദി സന്ദർശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും കപ്പൽ സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്.

എന്നാൽ, രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് നടത്തുന്ന വിമാനങ്ങൾക്കും, ചരക്ക് കപ്പലുകൾക്കും വിലക്കുണ്ടാകില്ല. സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ആരോഗ്യവിവരങ്ങൾ മറച്ചുവെക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. സൗദിയിൽ സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നു മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചു. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.

അതേസമയം, സൗദിയിൽ 4 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 3 വനിതകൾക്കും ഒരു പുരുഷനുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 15 ആയി. ഇതിൽ രണ്ട് ബഹ്‌റൈൻ പൗരന്മാരും, ഒരു അമേരിക്കൻ പൗരനും ബാക്കിയുള്ളവർ സ്വദേശികളുമാണ്.

Story highlight:Corona paniC, Saudi Arabia bans travel to 14 countries
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top