Advertisement

കൊവിഡ് 19: സര്‍ക്കാര്‍ നടപടികളോട് ദേവസ്വം ബോര്‍ഡ് പൂര്‍ണമായും സഹകരിക്കും: എന്‍ വാസു

March 10, 2020
1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപടികളോട് ദേവസ്വം ബോര്‍ഡ് പൂര്‍ണമായും സഹകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തീരുമാനിച്ചു. ഉത്സവങ്ങള്‍ നിര്‍ത്തിവയ്ക്കും. ശബരിമലയിലേക്ക് മാസപൂജയുമായി ബന്ധപ്പെട്ട് ഭക്തര്‍ എത്തരുതെന്ന് അഭ്യര്‍ത്ഥിച്ചു. ശബരിമലയില്‍ ആചാരപരമായ പൂജകള്‍ നടക്കുമെന്നും എന്‍ വാസു പറഞ്ഞു.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനത്തെ ഭക്തര്‍ക്കും അറിയിപ്പ് നല്‍കുന്നതാണ്. അപ്പം, അരവണ കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ആളുകള്‍ എത്തിയാല്‍ തടയില്ല. പക്ഷേ പ്രത്യേക സാഹചര്യം മാനിച്ച് യാത്ര മാറ്റി വയ്ക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top