കൊറോണ ലക്ഷണങ്ങൾ; 10 പേർ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ

വിദേശത്ത് നിന്ന് ഇന്ന് പുലർച്ചെ നെടുമ്പാശേരിയിലെത്തിയ യാത്രക്കാരിൽ 10 പേരെ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവർക്ക് കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പുലർച്ചെ ഇറ്റലിയിൽ നിന്നടക്കം വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ആലുവ ജില്ലാ ആശുപത്രിയിൽ ഒരുക്കിയ കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഇവരിൽ 10 പേർക്ക് കൊറോണാ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളജിൽ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
Read Also : കൊവിഡ് 19 : സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി
ഇരുപത്തിയൊമ്പത് പേരാണ് നിലവിൽ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. 16 സ്ത്രീകളും 11 പുരുഷന്മാരും രണ്ട് കുട്ടികളുമടക്കമുള്ളവരാണ് ആലുവയിലെ കൊവിഡ് 19 പ്രത്യേക വാർഡിൽ ഉള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴയ്ക്ക് അയക്കും. പരിശോധനാ ഫലം വരും വരെ ഇവർ നിരീക്ഷണത്തിൽ തുടരും.
Story Highlights- Corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here