കൊവിഡ് 19; റാന്നിയിലും പന്തളത്തും ഐസൊലേഷന്‍ വാര്‍ഡ് തുറക്കും: മന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറക്കുമെന്ന് മന്ത്രി കെ കെ ശൈലജ. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനാണ് ഇതെന്നും മന്ത്രി അറിയിച്ചു.
ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികള്‍ മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ലഭ്യമാണ്. കൂടുതല്‍ അടിയന്തരഘട്ടം വരികയാണെങ്കില്‍ അധികമായി 20 മുറികള്‍കൂടി ആശുപത്രിയില്‍ ലഭ്യമാണ്. പന്തളം അര്‍ച്ചന ഹോസ്പിറ്റലില്‍ 32 മുറികളും ലഭ്യമാണ്. അര്‍ച്ചന ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായായാണ് 32 മുറികള്‍ ഐസൊലേഷനായി ഉപയോഗിക്കുക.
ആശുപത്രി വൃത്തിയാക്കി നല്‍കുന്നതിനായി എല്ലാ സഹായങ്ങളും പന്തളം നഗരസഭാ അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളുകളെ ഐസൊലേറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ആശുപത്രികളാണിതെന്നും മന്ത്രി അറിയിച്ചു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here