Advertisement

കൊവിഡ് 19: സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി

March 11, 2020
1 minute Read

സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇരുപത്തിയൊന്ന് ആയി. ജിദ്ദയിലാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദ വഴി കെയ്‌റോയിലേക്ക് യാത്ര ചെയ്യുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജിദ്ദ വിമാനത്താവളത്തില്‍ സ്‌ക്രീനിംഗിലൂടെ രോഗം കണ്ടെത്തിയ ഇദ്ദേഹത്തെ വിമാനത്താവളത്തിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതിന് ശേഷം ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിക്കപ്പെട്ടവരെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആണെന്നും ഇവരുമായി ഇടപഴകിയവരെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. എണ്ണൂറോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇത് ആയിരം കടക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

3500 ഓളം പേരുടെ സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. അതേസമയം, അറുനൂറോളം പേര്‍ക്ക് കൊറോണ ബാധിച്ചതായുള്ള പ്രചാരണങ്ങള്‍ അബ്ദാലി നിഷേധിച്ചു. ജിദ്ദയില്‍ ഒരു ചൈനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മക്ക പ്രവിശ്യാ പൊലീസ് അറിയിച്ചു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top