ഡി കെ ശിവകുമാർ കർണാടക കോൺഗ്രസ് അധ്യക്ഷൻ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ഈശ്വർ ഖാൻദ്രേ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേതാണ് നടപടി.
അനധികൃത പണമിടപാട് കേസിൽ ഡി കെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ശിവകുമാർ പുറത്തിറങ്ങിയത്. ജയിൽ മോചിതനായി അഞ്ച് മാസത്തിന് ശേഷമാണ് കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാർ എത്തുന്നത്.
ಎಐಸಿಸಿ ಅಧ್ಯಕ್ಷರಾದ ಶ್ರೀಮತಿ ಸೋನಿಯಾ ಗಾಂಧಿಯವರು ನೂತನವಾಗಿ ಕೆಪಿಸಿಸಿ ಅಧ್ಯಕ್ಷರಾಗಿ @DKShivakumar ಅವರನ್ನು ಕಾರ್ಯಾಧ್ಯಕ್ಷರಾಗಿ @eshwar_khandre, @JarkiholiSatish, @SaleemAhmadINC ಅವರನ್ನು ನೇಮಕ ಮಾಡಿ ಆದೇಶ ಹೊರಡಿಸಿದ್ದಾರೆ.@siddaramaiah ಅವರು ಶಾಸಕಾಂಗ ಪಕ್ಷ ಮತ್ತು ವಿರೋಧ ಪಕ್ಷದ ನಾಯಕರಾಗಿ ಮುಂದುವರೆಯಲಿದ್ದಾರೆ. pic.twitter.com/tzcq3jf4Kr
— Karnataka Congress (@INCKarnataka) March 11, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here