Advertisement

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം നാളെ

March 11, 2020
1 minute Read

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം നാളെ. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഉച്ച തിരിഞ്ഞ് 1.30നാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഈ മാസം 15, 18 തീയതികളിലാണ് പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങൾ നടക്കുക.

പരുക്കേറ്റ് പുറത്തായിരുന്ന മൂന്ന് താരങ്ങൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവർ ടീമിലേക്ക് തിരികെയെത്തി. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രോഹിത് ടീമിൽ ഇടം നേടിയില്ല. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ഇവർക്കൊപ്പം ശുഭ്മൻ ഗില്ലും ടീമിലുണ്ട്. ശിവം ദുബെ, മായങ്ക് അഗർവാൾ, ശർദുൽ താക്കൂർ, കേദാർ ജാദവ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. മുൻ താരം സുനിൽ ജോഷിയുടെ കീഴിലുള്ള സെലക്ഷൻ കമ്മറ്റി ചുമതല ഏറ്റതിനു ശേഷം ആദ്യമായി പ്രഖ്യാപിച്ച ടീം ആണ് ഇത്.

അതേ സമയം, മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തിയിരുന്നു. ഓസീസിനെതിരായ ഏകദിന പരമ്പരയിൽ അരങ്ങേറിയ ജന്നമൻ മലൻ, കെയിൻ വെറെയ്ൻ എന്നിവർ ടീമിൽ കളിക്കും. ടെംബ ബാവുമ, ലുതോ സിംപാല, റസി വാൻ ഡർ ഡസൻ, ജോൺ-ജോൺ സ്മട്സ്, ജോർജ് ലിൻഡെ തുടങ്ങിയ യുവതാരങ്ങളൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇന്ത്യക്കെതിരായ പരമ്പരയിൽ ഹസ്തദാനം വേണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം തീരുമാനിച്ചിരുന്നു. ഇന്ത്യൻ ടീമിലെയും സ്വന്തം ടീമിലെയും കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടെന്നാണ് തീരുമാനം. ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബൗച്ചറാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസീലൻഡിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമാണ്. അതേ സമയം, ഡികോക്കിൻ്റെ നായകത്വത്തിനു കീഴിൽ മെച്ചപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു.

Story Highlights: India vs south africa 1st odi tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top