കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമാണ് സാഹചര്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്.
വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പ്രഖ്യാപനത്തിന് പ്രധാന കാരണം. നൂറിലധികം രാജ്യങ്ങളില്‍ അപകടകരമായ രീതിയിലാണ് വൈറസ് പടരുന്നത്. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 30 ന് കൊറോണ വൈറസ് ബാധയെ ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here