പൂച്ചാക്കൽ അപകടം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ പൂച്ചാക്കലിൽ ചൊവ്വാഴ്ച വിദ്യാർത്ഥിനികളെ കാർ ഇടിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ് എടുത്തു. മനോജ്, ഇയാളുടെ സുഹൃത്തായ ആസാം സ്വദേശി ആനന്ദ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൂച്ചാക്കൽ പൊലീസ് കേസ് എടുത്തത്.
ഇതിൽ ആനന്ദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വധശ്രമം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് ആനന്ദായിരുന്നു വണ്ടിയോടിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, അപകടത്തിൽപെട്ട വിദ്യാർത്ഥിനികളുടെ ബന്ധുക്കൾ പറയുന്നത് മലയാളിയായ മനോജ് തന്നെയാണ് വണ്ടി ഓടിച്ചതെന്നാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, അപകടത്തിൽ ഇരുകാലുകളിലും ഒടിവ് സംഭവിച്ച അനഘ എന്ന വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ ഇന്നലെ തന്നെ പൂർത്തിയായിരുന്നു. പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്.
Story highlight: Alappuzha poochakkkal, accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here