Advertisement

കൊവിഡ് 19: സംസ്ഥാനത്തെ കോടതി നടപടികളിലും നിയന്ത്രണം

March 12, 2020
1 minute Read

കൊവിഡ് 19 വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതി നടപടികളിലും നിയന്ത്രണം. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജഡ്ജിമാർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. അടിയന്തരമില്ലാത്ത കേസുകള്‍ മാറ്റിവയ്ക്കണമെന്നും അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാൽ മതിയെന്നുമാണ് നിർദേശം. ഹൈക്കോടതി നിർദേശപ്രകാരം എല്ലാ കോടതികൾക്കും നോട്ടീസ് അയച്ചു. ഈമാസം 31 വരെ ഇളവുകൾ ബാധകമായിരിക്കും.

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് സംസ്ഥാനത്തെ കോടതികളിലും നിയന്ത്രണം ഏർപ്പെടുത്തിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം രജിസ്ട്രാർ എല്ലാ ജില്ലാ ജഡ്ജിമാർക്കും നോട്ടീസ് അയച്ചു. അത്യാവശ്യമായി പരിഗണിക്കേണ്ടതല്ലാത്ത കേസുകള്‍ മാറ്റിവെക്കാനാണ് തീരുമാനം. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിച്ചാൽ മതിയെന്നും നിർദേശമുണ്ട്. പ്രധാനപ്പെട്ട കേസുകൾ ഒഴികെ വിചാരണ നടപടികൾ നീട്ടിവയ്ക്കണം. വിചാരണ പുരോഗമിക്കുന്ന കേസുകളിൽ സാക്ഷികളെയോ പ്രതികളെയോ ഹാജരാകാൻ നിർബന്ധിക്കരുത്. കുടുംബ കോടതികളിലെ കേസുകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ല. കൗൺസിലിങ് ഉൾപ്പെടെയുള്ള നടപടികളും ഒഴിവാക്കണം. മാറ്റിവയ്ക്കേണ്ട കേസുകൾ മാർച്ച് 31ന് ശേഷം മാത്രം പരിഗണിച്ചാൽ മതി. എന്നാൽ പ്രധാനപ്പെട്ട കേസുകളും അടിയന്തരമായ ഇടപെടേണ്ട ഹർജികളും മാറ്റിവയ്ക്കേണ്ടതില്ല. നിർദേശം ഹൈക്കോടതി ഉൾപ്പെടെ എല്ലാ കോടതികൾക്കും ബാധകമാണ്. ഈമാസം 31 വരെ നിർദ്ദേശാനുസരണം പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കീഴ്ക്കോടതികളിലെ ജഡ്ജിമാർക്ക് നോട്ടീസ് അയയ്ക്കാൻ ജില്ലാ ജഡ്ജിമാർക്ക് നിർദേശം നൽകി. കോടതികളില്‍ പ്രതികളെ കൊണ്ടുവരേണ്ടതില്ലെന്ന് ജയില്‍ അധികൃതര്‍ക്കും നിര്‍ദേശമുണ്ട്. അത്യാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താനാണ് തീരുമാനം. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ കോടതിയുടെ സാധാരണ സിറ്റിങ്ങുകൾ നേരത്തെ മാറ്റിവച്ചിരുന്നു.

Story Highlights: covid 19 Regulation of Court proceedings in the State

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top