Advertisement

സംസ്‌കരിച്ചത് എവിടെയെന്ന് ‘മറന്നു’; മൃതദേഹം കണ്ടെത്താനാകാതെ കുഴങ്ങി പൊലീസ്

March 12, 2020
1 minute Read

കോഴിക്കോട് പോലൂരിൽ കത്തിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് വീണ്ടും കുഴിച്ചെടുക്കാനുള്ള അന്വേഷണസംഘത്തിന്റെ ആദ്യ ദിവസത്തെ ശ്രമം വിഫലം. മൃതദേഹം സംസ്‌കരിച്ചതെവിടെയെന്നതിൽ വന്ന അവ്യക്തതയാണ് തടസമായത്. അതേസമയം പ്രതികളെന്ന് സംശയിക്കുന്നവർ നിരീക്ഷണത്തിലാണെന്നും മരിച്ചത് മലയാളി ആണെന്നും അന്വേഷണ സംഘം പറഞ്ഞു.

Read Also: കോഴിക്കോട് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; തലയോട്ടി ഉപയോഗിച്ച് ഫേഷ്യൽ റീകൺസ്ട്രക്ഷൻ നടത്തും

2017 സെപ്റ്റംബറിലാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മറവ് ചെയ്യുകയായിരുന്നു. എന്നാൽ സംസ്‌കരിച്ച സ്ഥലം കൃത്യമായി രേഖപ്പെടുത്താൻ കേസന്വേഷിച്ച ചേവായൂർ പൊലീസിനായില്ല. മൃതദേഹം പുറത്തെടുത്ത് ഫേഷ്യൽ റീ കൺസ്‌ട്രേഷന് വിധേയമാക്കാനായിരുന്നു നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനായി വെസ്റ്റ് ഹിൽ ശ്മശാനത്തിൽ എത്തിയ അന്വേഷണ സംഘം സാധ്യതയുള്ള മുപ്പതിടങ്ങളിൽ കുഴിച്ചു നോക്കി. എന്നാൽ തലയോട്ടി കണ്ടെത്താനാകാതെ വന്നതോടെ ആദ്യ ദിവസത്തെ ശ്രമം അവസാനിപ്പിച്ചു. തലയോട്ടിക്കായുള്ള തെരച്ചിൽ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേരളത്തിൽ ആദ്യമായാണ് കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ ഫേഷ്യൽ റീ കൺസ്‌ട്രേഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിലൂടെ കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കൊല്ലപ്പെട്ടത് മലയാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്തി രണ്ട് ദിവസത്തിന് ശേഷം മൃതദേഹം പോലൂരിൽ കൊണ്ടുവന്നിട്ട് കത്തിച്ചുവെന്നാണ് കരുതുന്നത്. ആദ്യം ചേവായൂർ പൊലീസ് അന്വേഷിച്ച കേസ് 2018ൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

 

burned deadbody found in polur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top