ടി പി വധക്കേസ്: പി കെ കുഞ്ഞനന്തന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന സിപിഐഎം നേതാവ് പി കെ കുഞ്ഞനന്തന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസത്തേക്ക് ശിക്ഷ മരവിപ്പിച്ച് ആണ് കോടതി കുഞ്ഞനന്തന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ടി പി കേസ് പ്രതി കുഞ്ഞനന്തന്‍ ശിക്ഷയിളവ് ആവശ്യപ്പെട്ടത്. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലാണെന്നും ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ കുഞ്ഞനന്തന് അനുകൂലമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് മൂന്ന് മാസത്തേക്ക് ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കേസിലെ 13 ാം പ്രതിയാണ് കുഞ്ഞനന്തന്‍. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസില്‍ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
Story Highlights:p k kunjanandan, T P Chandrasekharan case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here