Advertisement

ജനാധിപത്യ കേരള കോൺഗ്രസ് പിളർന്നു; പാർട്ടി പിരിച്ചുവിട്ടെന്ന് ഫ്രാൻസിസ് ജോർജ്

March 13, 2020
0 minutes Read

ജനാധിപത്യ കേരള കോൺഗ്രസ് പിളർന്നു. പാർട്ടി പിരിച്ചുവിട്ടെന്ന് ചെയർമാൻ ഫ്രാൻസിസ് ജോർജ് പറഞ്ഞു. മൂവാറ്റുപുഴയിൽ യോഗം ചേർന്ന ഫ്രാൻസിസ് ജോർജ് വിഭാഗം ജോസഫ് ഗ്രൂപ്പുമായുള്ള ലയനം പ്രഖ്യാപിച്ചു.

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ജനാധിപത്യ കേരള കോൺഗ്രസ് പിളർത്തി, ഫ്രാൻസിസ് ജോർജ് എൽഡിഎഫ് വിട്ടത്. മുവാറ്റുപുഴയിൽ നേതൃയോഗം ചേർന്ന ജനാധിപത്യ കേരള കോൺഗ്രസിലെ ഒരു വിഭാഗം കേരള കോൺഗ്രസ് എമ്മിലെ ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നതായി പ്രഖ്യാപിച്ചു. ഡോ. കെ സി ജോസഫ്, ആന്റണി രാജു എന്നിവരടക്കമുള്ള മറു വിഭാഗം എൽഡിഎഫിൽ തുടരും. ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി പിരിച്ച് വിട്ടതറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്ന് ഫ്രാൻസിസ് ജോർജ് അറിയിച്ചു.

10 ജില്ലാ പ്രസിഡന്റുമാർ ഒപ്പമുണ്ടെന്നാണ് ഫ്രാൻസിസ് ജോർജിന്റെ അവകാശവാദം. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളതിനാൽ കുറച്ച് സമയം മാത്രമാണ് യോഗം നടത്തിയത്.

ജാഗ്രതാ നിർദേശം ലംഘിച്ചില്ലെന്നാണ് നേതാക്കളുടെ വാദം. വിവിധ ജില്ലകളിൽ നിന്നെത്തിയ മുന്നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു. കെവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇനി പ്രത്യേക ലയന സമ്മേളനം നടത്തില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top