കൊല്ലത്ത് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്‌നാട് സ്വദേശിനി പൊലീസ് കസ്റ്റഡിയിൽ

കൊല്ലം തെന്മലയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കുട്ടി ഉറക്കെ നിലവിളിച്ചുകൊണ്ട് കുതറിയോടി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനിയെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
തെന്മല പഞ്ചായത്തിൽപ്പെട്ട ഉറുകുന്ന് കുരിശുമല അടിഭാഗത്താണ് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. തമിഴ്‌നാട് സ്വദേശിയായ സ്ത്രീയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഒറ്റക്കൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ തമിഴ്‌നാട് സ്വദേശിനി ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് കുട്ടിയുടെ കൈയിൽ കയറി പിടിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ കുട്ടി ഉറക്കെ നിലവിളിച്ചുകൊണ്ട് കുതറിയോടി. ഉടൻതന്നെ ഇക്കാര്യം കുട്ടിയുടെ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. രക്ഷിതാക്കൾ വരുന്നതുകണ്ട് സ്ത്രീ ഓടി ഉറുകുന്നിൽ നിന്ന് വന്ന ജീപ്പിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാണ് നാട്ടുകാർ ഇവരെ പിടികൂടിയത്.
നേരത്തെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഇവർ ഭക്ഷണം കഴിക്കാൻ കൈയിൽ പണമില്ല എന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് അടുത്തുണ്ടായിരുന്ന പാഴ്‌സനേജിൽ നിന്നും ഭക്ഷണവും കഴിച്ച് തിരികെ വരുന്ന വഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കൊല്ലത്തേയ്ക്ക് പോകാൻ എത്തിയ താൻ വഴിതെറ്റി ആണ് സ്റ്റേഷനിൽ ഇറങ്ങിയത് എന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ഇവരുടെ കൈയിൽ ഉണ്ടായിരുന്ന സഞ്ചിയിൽ പണം ഉൾപ്പെടെയുള്ളവ കണ്ടതായി നാട്ടുകാർ പറഞ്ഞു.
story highlights- kidnap, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here