കൊവിഡ് 19ന്റെ മറവിൽ കൊള്ള; മാസ്‌കുകൾ വൻ തോതിൽ വിദേശത്തേയ്ക്ക് കടത്തി

കൊവിഡ് 19ന്റെ മറവിൽ മാസ്‌കുകൾ വിദേശത്തേയ്ക്ക് കടത്തിയതായി സൂചന. മരുന്ന് വിൽപന മാത്രം നടത്തിയിരുന്ന കോഴിക്കോട്ടെ കമ്പനി കൊവിഡ് സ്ഥിരീകരിച്ച ശേഷം വിപണിയിലെ മാസ്‌കുകൾ മുഴുവൻ വാങ്ങി അമിത വിലയ്ക്ക് മറിച്ച് വിറ്റതായി ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കണ്ടെത്തി.
ഒരു രൂപ നാൽപത് പൈസാ മുതൽ വാങ്ങിയ മൂന്ന് ലക്ഷം മാസ്‌കുകളാണ് പതിനേഴ് രൂപാവരെ ഈടാക്കി വിറ്റത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള മരുന്ന് വിതരണ കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
മരുന്ന് മാത്രം വിറ്റിരുന്ന കമ്പനി ജനുവരി മുതൽ കേരളത്തിനകത്തുനിന്ന് ലഭ്യമായ മാസ്‌കുകളെല്ലാം വാങ്ങി കൂട്ടി. ഇവ മൂന്ന് കമ്പനികൾക്കായി മറിച്ച് വിറ്റു. ഏകദേശം മുപ്പത് ലക്ഷത്തിലധികം രൂപയുടെ ലാഭം ഇതിലൂടെ ലഭിച്ചു എന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here