Advertisement

കൊവിഡ് 19: കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് എയർ ഇന്ത്യാ ജംബോ വിമാനം പുറപ്പെടാൻ ഒരുങ്ങുന്നു

March 14, 2020
1 minute Read

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ ജംബോ വിമാനം പുറപ്പെടാൻ ഒരുങ്ങുന്നു. 450ൽ അധികം യാത്രക്കാരെ ഉൾക്കൊള്ളുന്ന വിമാനമാണ് പുറപ്പെടുന്നത്. നിരവധി പേരാണ് കരിപ്പൂരിൽ നിന്ന് ഇന്ന് മാത്രം സൗദിയിലേക്ക് പുറപ്പെട്ടത്. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് യാത്രക്കാരെ വലക്കുന്നുണ്ട്. 5.30 ന് വിമാനം പുറപ്പെടുമെന്നാണ് വിവരം.

Read Also: കൊവിഡ് 19; ഇറ്റാലിയൻ പൗരൻ താമസിച്ച റിസോർട്ട് അടച്ചുപൂട്ടി

അതേസമയം, കൊവിഡ് 19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സൗദിയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽക്കാലികമായി നിർത്താൻ തീരുമാനമായി. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് സർവീസ് നിർത്തുക. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച തീരുമാനം സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

സൗദിയിൽ ഇന്നലെ പുതിയ 24 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 86 ആയി. ഞായറാഴ്ച രാവിലെ 11 മണി മുതലാണ് സർവീസുകൾ നിർത്തുക. നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ സർവീസ് നടത്തുകയുള്ളു. മാത്രമല്ല, അവധിക്ക് നാട്ടിലേക്ക് പോയവർക്ക് ഈ കാലയളവിൽ ഔദ്യോഗിക അവധിയായിരിക്കും നൽകുക.

 

coronavirus, karipur, saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top