കൊവിഡ് 19 : തിരുവനന്തപുരത്ത് മാളുകളിലും, ബീച്ചുകളിലും സന്ദർശകർക്ക് നിയന്ത്രണം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് മാളുകളിലും, ബീച്ചുകളിലും കർശന നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയിടങ്ങളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ഇത്.
തലസ്ഥാനത്ത് മൂന്ന് കൊവിഡ് 19 സ്ഥിരീകരിക്കുകയും, ഇതിൽ ഇറ്റലി സ്വദേശിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ വെല്ലുവിളി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ സന്ദർശന നിയന്ത്രണം ന്നെ വാർത്ത സന്ദർശന വിലക്ക് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. വിലക്ക് ഏർപ്പെടുത്തിയതായി സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്നും നിർദ്ദേശങ്ങൾ എന്ത് തന്നെയാണെങ്കിലും പാലിക്കുമെന്നും മാൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ വാർത്തകളല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്ന് മറ്റ് അറിയിപ്പുകൾ ലഭിച്ചില്ലെന്ന് മാൾ ഓഫ് ട്രാവൻകൂർ ഡയറക്ടർ അഫ്‌സിൻ അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മാളുകളിലെ സന്ദർശകരും പറഞ്ഞു. മാളിലെ ജീവനക്കാർ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നുംരോഗവ്യാപനം തടയുന്നതിനായി സന്ദർശകർക്ക് സാനിറ്റൈസറുകളും, മറ്റും നൽകുന്നുണ്ടെന്നും മാൾ അധികൃതരും വ്യക്തമാക്കി.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here