Advertisement

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ ഒരു വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു

March 15, 2020
2 minutes Read

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവിൽപ്പോയ പ്രതിയെ ഒരു വർഷത്തിനു ശേഷം പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ജന്മപ്പറമ്പിൽ അരുണി (23) നെയാണ് പോത്താനിക്കാട് പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോതമംഗലം മേഖലയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങുകയായിരുന്നു. 2018 ലാണ് പീഡനം നടന്നത്. 2019 പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി അരുൺ വേളാങ്കണ്ണിയിൽ പേരുമാറ്റി മറ്റൊരു തമിഴ് സ്ത്രീയെ വിവാഹം ചെയ്തു താമസിച്ചു വരികയായിരുന്നു. ഇയാൾ വേളാങ്കണ്ണിയിൽ ഒരു ലോഡ്ജ് ലീസിന് എടുത്ത് നടത്തി വരുന്നതിനിടയിലാണ് അറസ്റ്റിലായത്. പോത്താനിക്കാട് സർക്കിൾ ഇൻസ്പെക്ടർ നോബിൾ മാനുവൽ, എഎസ്ഐമാരായ സലിം, അഷ്റഫ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights: The accused, who went into hiding after raping a minor, arrested a year later

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top