കൊവിഡ് 19 : എറണാകുളത്ത് 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ നിലവിൽ 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കളമശേരിയിൽ 25 പേരും മൂവാറ്റുപുഴയിൽ ഏഴ് പേരുമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളത് 680 പേരാണ്.
57 വയസുള്ള ലണ്ടൻ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇയാളുടെ ഭാര്യയും കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Read Also : റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്
ഈ മാസം ആറാം തിയതിയാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രണ്ട് ദിവസം താമസിക്കുകയും എട്ടാം തിയതി തൃശൂരിലേക്ക് പോവുകയും ചെയ്തു. ലണ്ടൻ സ്വദേശി തങ്ങിയ ഹോട്ടലിൽ ഉൾപ്പടെ അദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ ആളുകളോടൊക്കെ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here