Advertisement

കൊവിഡ് 19: സംസ്ഥാനത്തെ അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന കാര്യക്ഷമമെന്ന് ഗതാഗതമന്ത്രി

March 16, 2020
2 minutes Read

കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നടക്കുന്ന പരിശോധനകള്‍ കാര്യക്ഷമമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഇനിയൊരു അറിയിപ്പുണ്ടാകും വരെ പരിശോധനകള്‍ തുടരുമെന്നും രോഗലക്ഷണങ്ങളുളളവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ പരിശോധനയിലൂടെ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ബസ്സുകളില്‍ കയറി നേരിട്ട് യാത്രക്കാരെ കണ്ട് മന്ത്രി പരിശോധന വിലയിരുത്തി

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് സംസ്ഥാനത്തെ വിവിധ ചെക്‌പോസ്റ്റുകളില്‍ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് പരിശോധന ആരംഭിച്ചത്. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങ ചെക്‌ പോസ്റ്റിലെത്തിയാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പരിശോധന കാര്യക്ഷമമാണെന്ന് വിലയിരുത്തിയത്. ബസ്സുകളില്‍ കയറി യാത്രക്കാരെ നേരില്‍ക്കണ്ട് മന്ത്രി പരിശോധനകളെക്കുറിച്ച് വിശദീകരിച്ചു. ഒരറിയിപ്പുണ്ടാകും വരെ പരിശോധനകള്‍ തുടരുമെന്നും രോഗലക്ഷണമുളളവരെ കണ്ടെത്തി തിരിച്ചയക്കാന്‍ പരിശോധനകളിലൂടെ കഴിയുന്നുണ്ടെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു

വയനാട്ടില്‍ മാത്രം 12 ഇടത്താണ് ഒരേസമയം പരിശോധനകൾ നടക്കുന്നത്. മലപ്പുറം അതിര്‍ത്തിയായ നാടുകാണിയിലും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കളിയിക്കാവിളയിലും ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുന്നുണ്ട്.

അതേ സമയം, സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 21 ആയി. തിരുവനന്തപുരത്തെ ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 21ലെത്തിയത്.

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 120 ആയി. മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 120ലെത്തിയത്. 40 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

Story Highlights: The Transport Minister has said that searchs at border checkposts are efficient

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top