Advertisement

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്‌സ് ഹെയില്‍സിന് കൊവിഡ് 19 വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്; അടിയന്തരമായി പിഎസ്എല്‍ നിര്‍ത്താനുള്ള കാരണം വ്യക്തമാക്കി റമീസ് രാജ

March 17, 2020
1 minute Read

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലക്‌സ് ഹെയില്‍സിന്റെ കൊവിഡ് 19 ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്. പിഎസ്എല്‍ ടീം കറാച്ചി കിംഗ്‌സിന്റെ താരമായ ഹെയില്‍സ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതു കൊണ്ടാണ് അടിയന്തരമായി പിഎസ്എല്‍ നിര്‍ത്താന്‍ പിസിബി തീരുമാനിച്ചതെന്ന് കമന്റേറ്ററും മുന്‍ പാക് താരവുമായ റമീസ് രാജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹെയില്‍സിന്റെ ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ടെസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തിനുണ്ടായ രോഗ ലക്ഷണങ്ങള്‍ കൊവിഡ് 19 ആണോ അല്ലയോ എന്ന് അറിയില്ല. പക്ഷേ, നമ്മള്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങളെ കാണണം.’- കഴിഞ്ഞ ദിവസം റമീസ് രാജ പറഞ്ഞു. കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഏതെങ്കിലും കളിക്കാരന്‍ പ്രകടിപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മൗനം പാലിച്ചപ്പോഴാണ് റമീസ് രാജ ഈ പ്രസ്താവന നടത്തിയത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ടീം അംഗങ്ങളെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും പരിശോധിക്കുമെന്നും റമീസ് രാജ പറഞ്ഞു.

അതേസമയം, ഹെയില്‍സ് സ്വയം ഐസൊലേഷനിലാണെന്നും ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്നും റമീസ് രാജ തന്റെ ട്വിറ്ററില്‍ കുറിച്ചു. ക്വാളിഫയര്‍, എലിമിനേറ്റര്‍ തുടങ്ങിയവ മാറ്റി രണ്ട് സെമിഫൈനലും ഫൈനലും നടത്താമെന്നായിരുന്നു പിസിബിയുടെ തീരുമാനം. ഇന്നായിരുന്നു സെമിഫൈനലുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. നാളെ ഫൈനല്‍. എന്നാല്‍, ക്രിസ് ലിന്‍ അടക്കമുള്ള മിക്ക താരങ്ങളും നാട്ടിലേക്ക് മടങ്ങിയത് ടീമുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. പല ടീമുകളും തങ്ങളുടെ പരിശീലകരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ലീഗ് മാറ്റിവയ്ക്കുകയാണെന്ന് പിസിബി അറിയിച്ചത്.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top