കൊവിഡ് 19: എറണാകുളത്ത് മുറികള്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

കൊവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളത്ത് ക്വാറന്റൈനിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്താന്‍ പൊലീസിന് കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, മറ്റ് ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികളിലെ ഒഴിവുള്ള മുറികള്‍ എന്നിവയാണ് ഏറ്റെടുക്കുക.
മുറികള്‍ ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യാനുസരണം ഏറ്റെടുക്കും. സിറ്റി പൊലീസ് കമ്മീഷണര്‍, റൂറല്‍ എസ്പി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല.
Story Highlights: coronavirus, Covid 19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here